കാഴ്ചാനുഭവങ്ങളുടെ തീരാഖനി സമ്മാനിച്ച് ജൈത്രയാത്ര തുടരുന്നു; പത്താം വാർഷിക നിറവിൽ ഫ്ലവേഴ്സ്

പത്താം വാർഷികനിറവിൽ ഫ്ലവേഴ്സ്. മലയാള ടെലിവിഷൻ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതിയ യാത്ര ഫ്ലവേഴ്സ് തുടങ്ങിയിട്ട് പത്തു വർഷങ്ങൾ. കണ്ടതെല്ലാം സുന്ദരം. കേട്ടതെല്ലാം അതിമനോഹരം. മലയാളിക്ക് വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിച്ച യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട്.
പൂക്കൾ പോലെ സുന്ദരമായിരുന്നു പ്രേക്ഷകർക്ക് ഫ്ളവേഴ്സ്. അവതാരകരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ ജനം സ്വീകരിച്ചു. പ്രേക്ഷകരെ ചേർത്ത് നിർത്തിയാണ് ഓരോ ചുവടും മുന്നോട്ടുവച്ചത്. കണ്ടും കേട്ടും പഴകിയതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു. ഓരോ വിഭവവും അതിനൂതന സാങ്കേതികവിദ്യയും, അറിവും വിനോദവും വിജ്ഞാനവും പ്രേക്ഷകർക്കായി ഫ്ളേവേഴ്സ് കരുതി വച്ചു.
ജനപ്രിയ സീരിയലുകൾ, റിയാലിറ്റി ഷോ, പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഹാസ്യപരിപാടികൾ. പ്രേക്ഷക ഹൃദയത്തിലേക്ക് ഫ്ളവേഴ്സ് ആഴ്ന്നിറങ്ങിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. ദേശീയ, അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി പരിപാടികൾ ഇക്കാലയളവിൽ ഫ്ലവേഴ്സ് ഒരുക്കി. സർഗാത്മകതയ്ക്കൊപ്പം സാങ്കേതികതയും ചേർത്ത് വച്ച പരിപാടികളെ തേടി എത്തിയ പുരസ്കാരങ്ങളും അനവധി.
2022-23 വർഷങ്ങളിലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിലും ഫ്ലവേഴ്സിന് തിളക്കം. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത ‘അമ്മേ ഭഗവതി ‘യിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം സീനു രാഘവേന്ദ്രയും, സു സു സുരഭിയും സുഹാസിനിയും പരമ്പരയിലൂടെ മികച്ച രണ്ടാമത്തെ നടിയായ അനുക്കുട്ടിയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സു സു സുരഭിയും സുഹാസിനിയുമാണ് മികച്ച രണ്ടാമത്ത സീരിയൽ. അമ്മേ ഭഗവതിയിലെ പ്രകടനത്തിലൂടെ നന്ദകുമാർ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള അംഗീകാരം ഏറ്റുവാങ്ങി.
ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. മുന്നോട്ടുപോകാനുള്ള കരുത്ത് നൽകുന്നത് പ്രേക്ഷകരാണ്. ഉരുക്കിന്റെ കരുത്തോടെ ഇനിയും ഒപ്പം ഉണ്ടാകുമെന്ന ഉറപ്പും പ്രതീക്ഷയുമുണ്ട്. കാഴ്ചാനുഭവങ്ങളുടെ ഒടുങ്ങാത്ത ഖനിയായി ഫ്ലവേഴ്സ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
Story Highlights : 10th Anniversary of Flowers TV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here