ആവേശമായി പിങ്ക് മിഡ്‌നൈറ്റ് മാരത്തൺ; പങ്കെടുത്തത് 2500ഓളം പേർ; അതിവേഗം ഓടിയെത്തി മത്സരാർഥികൾ

ആവേശമായി വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തൺ. വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമായി. കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാണ് മാരത്തൺ ആരംഭിച്ചത്. നടൻ ജയസൂര്യയാണ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തത്.
പാലക്കാട് സ്വദേശിനി ജിൻസി ജിയാണ് ഒന്നാം സ്ഥാനക്കാരി. 15- 30 വയസ് കാറ്റഗറിയിലാണ് ജിൻസി വിജയിച്ചത്. ഇടുക്കി സ്വദേശി ആശ സോമൻ ആണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. പറവൂർ സ്വദേശി നിത്യ സി ആർ ആണ് മൂന്നാം സ്ഥാനം നേടിയത്. അഞ്ച് കിലോമീറ്റർ ആണ് മാരത്തൺ. 30 വയസിന് മുകളിലുള്ളവരുടെ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടിയത് തൃശൂർ സ്വദേശി രമയാണ്. രണ്ടാം സ്ഥാനം എറണാകുളം സ്വദേശി മിനു വിക്ടറിനാണ്. ഫോർട്ട് കൊച്ചി സ്വദേശി ഷെൽമ റോഷനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.
അഞ്ച് പോയിന്റുകളിലായി വെള്ളവും വൈദ്യസഹായവും ഒരുക്കിയാണ് പിങ്ക് മിഡ്‌നൈറ്റ് മാരത്തൺ നടന്നത്. 15 വയസ് മുതൽ 30 വയസ് വരെയുള്ളവർക്കും 30 വയസിനു മുകളിലുള്ളവർക്കുമായി രണ്ട് കാറ്റഗറികളിലാണ് മിഡ്നൈറ്റ് റൺ ഒരുക്കിയത്. പെൺകരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവർത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊർജ്ജം പകരാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തിൽ ഫ്‌ളവേഴ്‌സും ട്വന്റിഫോറും പങ്കുചേരുകയാണ്.
Story Highlights : Twentyfour and Flowers Pink Midnight Marathon finished
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here