Advertisement

‘ബോസിനെ’ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമം; കൊച്ചിയില്‍ ദമ്പതികള്‍ പിടിയില്‍

14 hours ago
Google News 3 minutes Read
husband and wife arrested in honey trap case in kochi

കൊച്ചിയിലെ വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ കൃഷ്ണദാസ് – ശ്വേത ദമ്പതികളെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. (husband and wife arrested in honey trap case in kochi)

പരാതി നല്‍കിയ വ്യവസായിയുടെ പോര്‍സനല്‍ സ്റ്റാഫ് ആയിരുന്നു ശ്വേത. ഈ ബന്ധം മുതലെടുത്താണ് ഭര്‍ത്താവ് കൃഷ്ണ ദാസിന്റെ നിര്‍ബന്ധപ്രകാരം ഹണി ട്രാപ്പിന് ശ്രമിച്ചത്. പരാതിക്കാരന്‍ അയച്ച വാട്‌സ്ആപ്പ് മെസ്സേജുകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം ചെറിയൊരു തുക ചോദിച്ചു. പിന്നീട് 30 കോടി ആവശ്യപ്പെട്ടു.

Read Also: KCL രണ്ടാം സീസണിന് ഓഗസ്റ്റ് 21ന് തുടക്കം; ആദ്യ മത്സരത്തിൽ എരീസ് കൊല്ലവും vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ബൂട്ടുകെട്ടും

തട്ടിപ്പ് മനസ്സിലായതോടെ പരാതിക്കാരന്‍ ദമ്പതികളെ കുടുക്കാന്‍ വ്യവസായി തീരുമാനിച്ചു. പത്തു കോടിയുടെ രണ്ട് ചെക്കുകളും കൈമാറി. പോലീസില്‍ നല്‍കുന്ന പരാതിക്ക് തെളിവായാണ് ചെക്കുകള്‍ കൈമാറിയത്. ദമ്പതികളെ പിടികൂടുന്ന ഘട്ടത്തില്‍ ഈ രണ്ടു ചെക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ സ്വദേശികളായി പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

Story Highlights : husband and wife arrested in honey trap case in kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here