Advertisement

‘സ്ഥിരം വിസിമാർ വേണം; നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്’; സുപ്രിംകോടതി

21 hours ago
Google News 1 minute Read

താൽകാലിക വിസി നിയമനത്തിൽ വിമർശനവുമായി സുപ്രിംകോടതി. വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. ചാൻസലറും സംസ്ഥാന സർക്കാരുകളും തമ്മിൽ യോജിപ്പുണ്ടായിരിക്കണം. അല്ലാത്തപക്ഷം വിദ്യാർത്ഥികൾ കഷ്ടപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും കോടതി നിർദേശിച്ചു.

സ്ഥിരം വിസിയെ നിയമിക്കുന്നത് വരെ നിലവിലെ വിസിമാർ തുടരുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ചാൻസിലറോട് സുപ്രിംകോടതി. സ്ഥിരം വിസി നിയമനത്തിന് സർക്കാരിന്റെ നടപടികളോട് ചാൻസലർ സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. താൽക്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസിലർ സർക്കാരുമായി കൂടിയാലോചിക്കണം എന്ന് കോടതി പറഞ്ഞു.

സർക്കാർ പാനൽ സ്ഥിരം വിസി നിയമനത്തിനെന്ന് ഗവർണർ കോടതിയെ അറിയിച്ചു. സർക്കാർ പാനൽ നൽകിയിട്ടും താൽക്കാലിക വി സി നിയമനം നടത്തുന്നുവെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങൾ കോടതിയിലെത്തരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിസി നിയമനത്തിലെ പ്രശ്നങ്ങൾ സർവകലാശാലയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു എന്ന് സുപ്രീംകോടതി പറഞ്ഞു.

Story Highlights : Supreme Court criticises appointment of interim VC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here