Advertisement

KCL രണ്ടാം സീസണിന് ഓഗസ്റ്റ് 21ന് തുടക്കം; ആദ്യ മത്സരത്തിൽ എരീസ് കൊല്ലവും vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ബൂട്ടുകെട്ടും

13 hours ago
Google News 2 minutes Read

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാം സീസണിലെ സമ്പൂർണ്ണ മത്സരക്രമം പുറത്ത്. ദിവസവും രണ്ട് മത്സരങ്ങൾ വീതം നടക്കുന്ന ലീഗ്, ഓഗസ്റ്റ് 21-ന് ആരംഭിച്ച് സെപ്റ്റംബർ 6-ന് നടക്കുന്ന ഫൈനലോടെ അവസാനിക്കും.
ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അദാനി ട്രിവാണ്ട്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നീ പ്രമുഖ ടീമുകളാണ് ഇത്തവണ കിരീടത്തിനായി നേർക്കുനേർ വരുക.

ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21-ന് രണ്ട് മത്സരങ്ങളാണ് അരങ്ങേറുക. ഉച്ചകഴിഞ്ഞ് 2:30-ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. തുടർന്ന് വൈകിട്ട് 7:45-ന് നടക്കുന്ന മത്സരത്തിൽ അദാനി ട്രിവാണ്ട്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായും ഏറ്റുമുട്ടും.

ഓഗസ്റ്റ് 21-ന് ആരംഭിക്കുന്ന ലീഗ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ 4 വരെ നീണ്ടുനിൽക്കും. ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ എത്തുന്ന ആദ്യ നാല് സ്ഥാനക്കാർ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും. സെപ്റ്റംബർ അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക. ഉച്ചകഴിഞ്ഞ് 2:30-ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരേയും, അതെ ദിവസം വൈകിട്ട് 6:45-ന് നടക്കുന്ന രണ്ടാം സെമിയിൽ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനകാരേയും നേരിടും. സെപ്റ്റംബർ 6-ന് വൈകിട്ട് 6:45- നാണ് KCL രണ്ടാം സീസണിന്റെ കലാശപോരാട്ടം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here