റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാവോ ഫെലിക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ

പോർച്ചുഗീസ് സ്ട്രൈക്കർ ജാവോ ഫെലിക്സിനെ വൻതുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസർ. 260 ദശലക്ഷം യു.എസ് ഡോളറിനാണ് ഫെലിക്സിനെ അൽ നസർ ടീമിൽ എത്തിച്ചിരിക്കുന്നത്. 25 വയസ്സുകാരനായ ഫെലിക്സ് രണ്ട് വർഷത്തെക്കാണ് അൽ നാസറുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നാണ് ഫെലിക്സിന്റെ അൽ നസറിലേക്കുള്ള വരവ്. താരം ഇനി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സൗദി ലീഗിൽ പന്ത് തട്ടും.
അൽ നസറിന് പുറമെ ഫെലിക്സിന്റെ പഴയ ക്ലബ്ബായ ബെൻഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അറ്റാക്കിങ് മിഡ്‌ഫീൽഡറായും, ഫോർവേഡായും കളിക്കുന്ന ഫെലിക്സ് 2025 ക്ലബ് ലോകകപ്പ് നേടിയ ചെൽസി ടീമിലും ഉൾപ്പെട്ടിരുന്നു. അന്ന് കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളിന്റെയും, ജോവാ പെഡ്രോയുടെ ഗോളിന്റെയും കരുത്തിൽ പി എസ് ജി യെ തകർത്ത് കിരീടത്തിൽ മുത്തമിട്ടിരുന്നു.
തന്റെ പതിനാലാം വയസ്സിൽ പോർട്ടോയിൽ നിന്ന് ബെൻഫിക്ക അക്കാദമിയിൽ എത്തിയ അദ്ദേഹം അടുത്ത നാല് വർഷത്തിനുള്ളിൽ ക്ലബ്ബിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. അരങ്ങേറിയ ആദ്യ സീസണിൽ തന്നെ ഫെലിക്സിന്റെ മികച്ച പ്രകടനത്തോടെ ബെൻഫിക്ക ലീഗ് ചാമ്പ്യന്മാരാവുകയും ചെയ്തു. പിന്നീട് യൂറോപ്യൻ ലീഗിലെ വമ്പന്മാർക്കെല്ലാം വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞെങ്കിലും ഒരിടത്തും സ്ഥിരത കൈവരിക്കാനായില്ല. ഇത് ഫെലിക്സിന്റെ കളിയിലെ താളം തെറ്റിക്കുവാനും ഇടയാക്കി.
Story Highlights : Portugal’s Joao Felix joins Ronaldo at Al Nassr in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here