മോഹൻലാൽ സ്റ്റൈലിൽ കാജോൾ ‘എന്താ മോനേ ദിനേശാ’ വീഡിയോ വൈറൽ

ബോളിവുഡ് താരറാണി കാജോളിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ പഠിപ്പിച്ച മോഹൻലാലിന്റെ ഹിറ്റ് ഡയലോഗായ “എന്താ മോനേ ദിനേശാ” കാജോൾ പറയുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജും കാജോളും ഒന്നിച്ചെത്തിയ പുതിയ ചിത്രം ‘സർസമീൻ’ന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.
[Kajol mouths Mohanlal’s iconic dialogue]
അഭിമുഖത്തിനിടെ പൃഥ്വിരാജിനോട് തങ്ങളുടെ മാതൃഭാഷയിലെ ഒരു വാക്ക് പഠിപ്പിക്കാൻ കാജോൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായി ‘നരസിംഹം’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഐക്കോണിക് ഡയലോഗ് തിരഞ്ഞെടുക്കാൻ പൃഥ്വിരാജ് തീരുമാനിച്ചു. വെറുതെ ഡയലോഗ് പഠിപ്പിക്കുകയായിരുന്നില്ല പൃഥ്വിരാജ്. മോഹൻലാലിന്റെ ട്രേഡ്മാർക്ക് ശൈലിയായ തോൾ ചരിച്ചുകൊണ്ടുള്ള ഡയലോഗ് ഡെലിവറിയും കാജോളിനെ പഠിപ്പിച്ചു.
പൃഥ്വിരാജ് പറഞ്ഞുകൊടുത്ത നിർദ്ദേശങ്ങൾ അതേപടി സ്വീകരിച്ച് തോൾ ചരിച്ച്, വളരെ രസകരമായി ലാലേട്ടൻ സ്റ്റൈലിൽ കാജോൾ ഡയലോഗ് അവതരിപ്പിച്ചു. ഇത് കണ്ട് പൃഥ്വിരാജ് കാജോളിനെ അഭിനന്ദിക്കുകയും, ലാലേട്ടന്റെ ഡയലോഗ് പറഞ്ഞതിലൂടെ കാജോൾ തൻ്റെയും കേരളത്തിലെ എല്ലാ മോഹൻലാൽ ആരാധകരുടെയും ഗുഡ് ബുക്കിൽ ഇടം നേടിയെന്ന് പറയുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കാജോളിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. പൃഥ്വിരാജും കാജോളും ഒന്നിച്ചെത്തിയ പുതിയ ചിത്രം ‘സർസമീൻ’ന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.
Story Highlights : ‘Entha Mone Dinesha’ Kajol mouths Mohanlal’s iconic dialogue with Prithviraj’s help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here