അടിമുടി മാറ്റത്തിൽ കേരള ക്രിക്കറ്റ് ലീഗ് (KCL); ഇത്തവണ ഡിആർഎസ്സും

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇത്തവണ ഡിസിഷൻ റിവ്യൂ സിസ്‌റ്റവും (DRS). കെസിഎൽ പ്രഥമ സീസണിൽ തേഡ് അംപയർ സംവിധാനം മാത്രമേ അംപയർമാർക്ക് തീരുമാനങ്ങൾ എടുക്കാൻ സഹായകമായിരുന്നത്. എന്നാൽ, ഇത്തവണ ഓരോ ഇന്നിങ്സിലും രണ്ട് ടീമുകൾക്കും അംപയറുടെ തീരുമാനം പുനഃപരിശോധിക്കാൻ ഡിആർഎസ് ഉപയോഗിക്കാം. മൂന്ന് വീതം അവസരങ്ങൾ ആയിരിക്കും ടീമുകൾക്ക് ലഭിക്കുക.
ഇമ്പാക്ട് പ്ലയെർ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തികൊണ്ടാണ് കെസിഎൽ രണ്ടാം സീസണിന് തായാറെടുക്കുന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരങ്ങൾ ഗൾഫിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. സ്റ്റാർ സ്പോർട്സ് 3 ചാനലിൽ ലീഗിലെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.
ഓഗസ്റ്റ് ഇരുപത്തിയോന്നിന് കെസിഎൽ പ്രഥമ കിരീടത്തിൽ മുത്തമിട്ട ഏരീസ് കൊല്ലം സെയ്‌ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിലാണ് ആദ്യ മത്സരം. ഒരു ദിവസം രണ്ട് മത്സരങ്ങൾ നടത്തുന്ന രീതിയിലാണ് രണ്ടാം സീസൺ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്നിനും, രാത്രി ഏഴിനുമാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 21-ന് ആരംഭിക്കുന്ന ലീഗ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ 4 വരെ നീണ്ടുനിൽക്കും. തിരുവോണ ദിനമായ സെപ്റ്റംബർ അഞ്ചിനാണ് സെമി പോരാട്ടങ്ങൾ നടക്കുക. സെപ്റ്റംബർ ആറിന് നടക്കുന്ന കലാശപോരാട്ടത്തോടെ കേരള ക്രിക്കറ്റ് ലീഗിന് അവസാനമാകും.
Story Highlights : Kerala Cricket League coming with DRS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here