Advertisement

തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ടോസ് ഇംഗ്ലണ്ടിന്; ജസ്പ്രീത് ബുമ്രക്ക് വിശ്രമം, 4 മാറ്റങ്ങളുമായി ഇന്ത്യ

21 hours ago
Google News 1 minute Read

അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് ജയിച്ച ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും ടോസ് ഇംഗ്ലണ്ടിനായിരുന്നു. പരുക്കേറ്റ ബെൻ സ്ട്രോക്‌സിന് പകരം ഇംഗ്ലണ്ടിനെ നയിക്കുക ഒല്ലി പോപ്പാണ്.

നാലു മാറ്റങ്ങളുമായാണ് ഇന്ത്യയും ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. സായ് സുദര്‍ശന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം കരുണ്‍ നായര്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍ ജസ്പ്രീത് ബുുമ്രക്ക് വിശ്രമം അവുദിച്ചപ്പോള്‍ പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയും റിഷഭ് പന്തിന് പകരം ധ്രുവ് ജുറെലും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. ഇംഗ്ളണ്ടിൽ പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ കാര്‍സും ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലില്ല. ജോഷ് ടംഗും ജാമി ഓവര്‍ടണും ബെഥേലുമാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇളവനിലെത്തിയത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ഗുസ് അറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടംഗ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Story Highlights : ind vs eng fifth test live score

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here