Advertisement

സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍, ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം, കൈയടിച്ച് സോഷ്യൽ മീഡിയ

5 hours ago
Google News 1 minute Read

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രകാശ് വർമ്മയുടെ തനതായ സംവിധാന ശൈലിയും മോഹൻലാലിന്റെ അഭിനയമികവും ചേരുമ്പോൾ പരസ്യം കൂടുതൽ ആകർഷകമാകുന്നു.

പരമ്പരാഗത പരസ്യ രീതികളെ വെല്ലുവിളിച്ച്, പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഈ പരസ്യം വേറിട്ടൊരനുഭവമാണ് സമ്മാനിക്കുന്നത്. ചലച്ചിത്ര ലോകത്ത് മാത്രമല്ല, പരസ്യ രംഗത്തും ഈ താര -സംവിധായക കൂട്ടുകെട്ട് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

പുതിയ വിൻസ്മേര ജുവൽസ് പരസ്യം മോഹൻലാലിന്റെ വ്യത്യസ്തമായ ഭാവങ്ങളും അവതരണവും കൊണ്ട് ശ്രദ്ധേയമാണ്. പതിവ് ആഭരണ പരസ്യങ്ങളിൽ നിന്ന് മാറി, കൂടുതൽ സൂക്ഷ്മവും നൂതനവുമായൊരു അവതരണമാണ് ഇതിൽ കാണാൻ കഴിയുന്നത്.

മോഹൻലാല്‍ സാര്‍ റോക്കിംഗ് എന്നാണ് ചലച്ചിത്ര നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയുമായ ഖുശ്‍ബു അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ പുരുഷൻമാരിലുമുള്ള സ്‍ത്രൈണതയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മോഹൻലാല്‍. എന്തൊരു അവിശ്വസനീയമായ പരസ്യമാണ് ഇത് എന്നും ഖുശ്‍ബു അഭിപ്രായപ്പെടുന്നു.

മോഹൻലാൽ നായകനായ “തുടരും” എന്ന ചിത്രത്തിൽ പ്രതിനായകനായി അഭിനയിച്ച് അടുത്തിടെ ശ്രദ്ധേയനായ പ്രകാശ് വർമ്മ, പരസ്യചിത്രീകരണ രംഗത്തെ പ്രമുഖനാണ്. വോഡാഫോണിന്റെ ഐതിഹാസികമായ ‘സൂസൂ’ പരസ്യങ്ങൾ, ഐഫോൺ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ വൻകിട ബ്രാൻഡുകൾക്ക് വേണ്ടിയും ഷാരൂഖ് ഖാനെ പോലുള്ള ബോളിവുഡ് താരങ്ങളെയും വെച്ച് അദ്ദേഹം പരസ്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Story Highlights : mohanlal prakash varmas ad breaks norms viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here