കമാൻഡോ ലുക്കില്ല ; കാണ്ഡഹാറിൽ ഗണേഷ് വെങ്കിട്ടരാമൻ വേണ്ടെന്ന് ഞാൻ പറഞ്ഞതാണ് ; മേജർ രവി

മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത ഗണേഷ് വെങ്കിട്ടരാമൻ എന്ന നടനെ ചിത്രത്തിൽ കാസ്റ്റ് ചെയ്യണ്ട എന്ന് താൻ ആദ്യമേ പറഞ്ഞിരുന്നു എന്ന് മേജർ രവി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ പരാജയ ചിത്രങ്ങളുടെ പിന്നിലെ ചില കാരണങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.
“അമിതാഭ് ബച്ചനെ കൊണ്ടുവന്നിട്ടും എനിക്ക് കാണാദാഹാർ ഹിറ്റാക്കാം പറ്റിയില്ല, കാരണം ഇടയിൽ ഉണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നം. അതിൽ അഭിനയിച്ച ഗണേഷ് വെങ്കിട്ടരാമൻ എന്ന നടനെ ആ വേഷത്തിൽ കാസ്റ്റ് ചെയ്യണ്ട എന്ന് ഞാൻ പറ്റാവുന്നത്ര നിർമ്മാതാവിനോട് പറഞ്ഞതാണ്. ഈ ചെക്കനെ വേണ്ട, അയാൾക്ക് ഒരു കമാൻഡോ ലുക്കില്ല, മുഖത്തൊരു സ്ത്രൈണ ഭാവമാണെന്നൊക്കെ ഞാൻ പറഞ്ഞിരുന്നെങ്കിലും അയാളെ മാറ്റാൻ സാധിച്ചില്ല” മേജർ രവി പറയുന്നു.

ഗണേഷ് വെങ്കിട്ടരാമന്റെ കഥാപാത്രം നരേൻ അവതരിപ്പിച്ചാൽ നന്നായേനെ എന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മേജർ രവി പറയുന്നു. നിർമ്മാതാവ് സമ്മതിക്കാതെ വന്നപ്പോൾ എന്നാൽ നീ അനുഭവിച്ചോ, പക്ഷെ അവിടെയും തന്റെ പേരാണ് പോകുന്നത് എന്നും താൻ പറഞ്ഞു എന്ന് മേജർ രവി കൂട്ടിച്ചേർത്തു.
കീർത്തിചക്ര, കുരുക്ഷേത്ര എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിൻറെ മേജർ മഹാദേവൻ എന്ന ശ്രദ്ധേയ കഥാപാത്രത്തെ വീണ്ടും തിരികെ കൊണ്ടു വന്ന ചിത്രമായിരുന്നു കാണ്ഡഹാർ(2010). കൂടാതെ സാക്ഷാൽ അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും, മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ച ശേഷം മേജർ രവിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകളും ഉണ്ടെങ്കിലും ചിത്രം പരാജയമായി മാറിയിരുന്നു.
Story Highlights :doesn’t look like a commando ; I told the producer that Ganesh Venkitaraman not fit for Kandahar; Major Ravi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here