പ്രമേയമാണ് താരം, ഞാനല്ല ; കല്യാണി പ്രിയദർശൻ

മലയാള സിനിമയുടെ പെരുമ ഉയർത്തി ചർച്ചയായിരിക്കുന്ന ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ നായികാ കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ലോകയുടെ വിജയത്തിൽ തന്നെ സൂപ്പർസ്റ്റാറെന്ന് വിശേഷിപ്പിച്ച സിനിമ നിരൂപകൻ ശ്രീധർ പിള്ളയ്ക്ക് കല്യാണി പ്രിയദർശന്റെ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
ലോക കല്യാണി പ്രിയദര്ശന് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും ഒപ്പം സൂപ്പർസ്റ്റാർഡവും സമ്മാനിച്ച് എന്നായിരുന്നു ശ്രീധർ പിള്ളയുടെ താരത്തെ പ്രശംസിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റ്. എന്നാൽ ഇതിനു മറുപടിയായി, “ഇത് വായിക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട് സർ, പക്ഷെ പ്രമേയം തന്നെയാണ് എല്ലാ കാലവും യഥാർത്ഥ താരം” എന്നായിരുന്നു താരത്തിന്റെ മറുപടി.
ഉടനെ കല്യാണി പ്രിയദർശൻ അഭിനന്ദിച്ചു കൊണ്ടും ചിത്രത്തെ പാട്ടി ചർച്ച ചെയ്‌തും കമന്റിന് താഴെ നിരവധി ആരാധകരെത്തി. ദുല്ഖര് സൽമാന്റെ വേഫെറർ ഫിലിംസിന്റെ നിർമ്മാണത്തിലെത്തിയ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സംവിധായകന്റെ ആദ്യ ചിത്രത്തിലെ നായികയായ ശാന്തി ബാലചന്ദ്രനാണ്.
മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിനൊപ്പം ഓണം റിലീസായാണ് ലോക ചാപ്റ്റർ 1 ചന്ദ്ര തിയറ്ററുകളിലെത്തിയത്. ഇതിനകം രാജ്യമാകെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർവുമൺ ചിത്രമായ ലോകയിൽ കല്യാണി പ്രിയദർശനൊപ്പം നസ്ലെൻ, ചന്തു സലിം കുമാർ, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ എന്നിവരും കൂടാതെ ചില സർപ്രൈസ് അതിഥി വേഷങ്ങളുമുണ്ട്.
Story Highlights :content is the real star not me ; kalyani priyadarshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here