Advertisement

തിരുവല്ലയിൽ മക്കൾക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

13 hours ago
Google News 2 minutes Read

തിരുവല്ല നിരണത്ത് നിന്ന് മക്കളോടൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യുവിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്.

നിരണം അഞ്ചാം വാര്‍ഡിലെ കാടുവെട്ടില്‍ വീട്ടില്‍ റീന കെ. ജെയിംസും മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരുമാണ് രണ്ടാഴ്ച മുമ്പ് കാണാതായത്. റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപമുള്ള വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

ഇരുവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ പറയുന്നത്. അതേസമയം, കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുകയാണ്.

Story Highlights : Husband of missing woman from Thiruvalla found dead by suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here