അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം;മരണം 100 കടന്നു

അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറോളം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 115 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഒരു ഗ്രാമത്തിൽ മാത്രം 30 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. “ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും എണ്ണം കൂടുതലാണ്, പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടെന്നും ടീമുകൾ ഇപ്പോഴും സ്ഥലത്തുണ്ട്,” ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ പ്രസ്താവനയിൽ പറഞ്ഞു.
പരുക്കേറ്റ നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രവിശ്യാ ഇൻഫർമേഷൻ മേധാവി നജീബുള്ള ഹനീഫ് പറഞ്ഞു. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Story Highlights : Earthquake in Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here