Advertisement

റഷ്യയിലെ ഭൂചലനം: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം; ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി

18 hours ago
Google News 2 minutes Read
earthquake

റഷ്യയുടെ കാംചാക്ക തീരത്ത് ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്ക, ജപ്പാന്‍ തീരങ്ങളില്‍ ഉള്‍പ്പെടെ സുനാമി മുന്നറിയിപ്പ് നല്‍കിയതോടെ ജാഗ്രത നിര്‍ദേശവുമായി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍. ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി – +1-415-483-6629.

കാലിഫോര്‍ണിയ, യുഎസ് വെസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങള്‍, ഹവായ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
അമേരിക്കയുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക.സുനാമി മുന്നറിയിപ്പ് ലഭിച്ചാല്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറുക. തീരപ്രദേശങ്ങള്‍ ഒഴിവാക്കുക.
അടിയന്തര സാഹചര്യത്തിന് തയ്യാറെടുക്കുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുക. – തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‌ലോസ്‌കില്‍ നിന്ന് 134 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. അമേരിക്ക,ജപ്പാന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോര്‍ട്ട്. അലസ്‌ക ഉള്‍പ്പെടെയുള്ള മേഖലകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങി. ജനങ്ങള്‍ തീരദേശങ്ങളില്‍ നിന്ന് അടിയന്തരമായി മാറണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍.

Story Highlights : Earthquake in Russia: Guidance for Indian citizens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here