‘സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനം’; ഫോട്ടോഗ്രാഫർക്കെതിരെ പരാതി

കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനം.പേരാമ്പ്ര കൂത്താളി സ്വദേശി അജിനെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. അജിനും കുടുംബവും ചേർന്ന് യുവതിയുടെ സ്വർണ്ണം തട്ടിയെടുത്തതായി പരാതി. സ്വർണ്ണം തിരികെ വേണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.
‘ഒരുപാട് പണയ അടവ് എന്റെ പേരിൽ എടുത്ത് വച്ചിട്ടുണ്ട്. സ്വർണ്ണം പണയം വച്ചതിന്റെ പലിശ പോലും അടയ്ക്കാറില്ല. എനിക്ക് ഒരു ഡ്രസ്സ് പോലുമില്ല. ആള് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ് അതുകൊണ്ട് നല്ല കുട്ടിയെ കിട്ടുമെന്നാണ് പറയുന്നത്. എന്റെ സ്വർണം തിരികെ വേണം. എനിക്ക് എല്ലാം എന്റെ വീട്ടുകാർ ചെയ്തു തന്നു. ഇയ്യാളുടെ പീഡനം സഹിക്കവയ്യാതെയാണ് കേസ് കൊടുത്തത്’- യുവതി പറയുന്നു.
2022ൽ അജിനുമായി യുവതി വിവാഹം ചെയ്തു. അതിന് ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് അജിൻ പിന്മാറിയിരുന്നു. പല തവണ രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും അത് വൈകിപ്പിക്കുകയായിരുന്നു. മറ്റൊരു ബന്ധത്തിലേക്ക് കടക്കണമെന്ന് യുവാവിന് ആദ്യമേ താത്പര്യമുണ്ടയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
വിവാഹ സമയത്ത് നൽകിയ സ്വർണം തിരികെ ചോദിച്ചപ്പോൾ. അത് തിരികെ നൽകാൻ കഴിയില്ലെന്നാണ് യുവാവ് പറയുന്നത്. യുവതിയുടെ ചെലവിനായി സ്വർണ്ണം ഉപയോഗിച്ചുവെന്നാണ് യുവാവ് പറയുന്നു. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights : complaint against photographer perambra police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here