Advertisement

വടകരയിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ; അന്വേഷണം

21 hours ago
Google News 2 minutes Read

കോഴിക്കോട് വടകരയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയും വടകര ചാനിയം കടവ് സ്വദേശിയുമായ ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയിൽ നിന്നും കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 28-ാം തീയതി രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. 29-ന് വടകര പൊലീസിൽ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഇന്ന് രാവിലെ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Story Highlights : Missing Plus One student found dead in Vadakara river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here