Advertisement

‘ആഗോള അയ്യപ്പ സംഗമത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു’; വിവാദങ്ങളിൽ അതൃപ്തി പങ്കിട്ട് ദേവസ്വം ബോർഡ്

3 hours ago
Google News 2 minutes Read
global ayyappa sangamam

ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അതൃപ്തി. അയ്യപ്പ സംഗമത്തെ വിവാദങ്ങളിൽപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു അത് ഉപേക്ഷിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. അജികുമാർ. നടക്കാൻ പോകുന്നത് വാണിജ്യ സംഗമം അല്ലെന്നും, ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും അഡ്വ. അജികുമാർ ട്വന്റി ഫോറിനോട് പറഞ്ഞു. ട്വന്റിഫോർ പ്രൈം ടൈം ബ്രേക്കിങ്.

ജാതി മത ഭേദമന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നതും ശബരിമലയുടെ പ്രാധാന്യം ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ശ്രമങ്ങളെ വിവാദത്തിൽപ്പെടുത്താൻ ശ്രമിക്കുന്നവർ അതിൽനിന്നും പിന്മാറണമെന്നും അഡ്വ. അജികുമാർ കൂട്ടിച്ചേർത്തു.

അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തിന് രാജ്യം മുഴുവൻ അംഗീകാരം നൽകിയെന്നും എല്ലാ വിശ്വാസികളെയും ക്ഷണിക്കണമെന്നും വർഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്‍റെ അഭിപ്രായമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിളിച്ചാൽ പോകുമെന്നാണ് ആദ്യം വിമർശനം ഉന്നയിച്ച ഒരു പ്രമുഖൻ പറഞ്ഞത്.

ഒരു വിശ്വാസിക്കും എതിരല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. അത് പരസ്യമായി പറയുന്നതിൽ ഞങ്ങൾക്ക് ഒരു കുറവുമില്ല. വർഗീയതയ്ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. വിശ്വാസി സമൂഹത്തെ ചേർത്തുനിർത്തുന്ന നിലപാടുകളാണ് ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികളെ ചേർത്ത് നിർത്തി തന്നെ അന്തവിശ്വാസത്തെ ചെറുക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Story Highlights : Devaswom Board unhappy with controversies at global Ayyappa sangamam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here