‘ആഗോള അയ്യപ്പ സംഗമം നല്ലത്; എസ്എൻഡിപിയുടെ പൂർണ പിന്തുണ’; വെള്ളാപ്പള്ളി നടേശൻ

ആഗോള അയ്യപ്പ സംഗമത്തിന് എസ്എൻഡിപിയുടെ പൂർണപിന്തുണ. അയ്യപ്പസംഗമം നല്ലതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉപാധികളില്ലാതെയാണ് എസ്എൻഡിപിയുടെ പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മാപ്പുപറയണമെന്നത് ബിജെപിയുടെ രാഷ്ട്രീയ ആവശ്യമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കേണ്ടായെന്ന് താൻ സംഘാടകരോട് പറഞ്ഞുവെന്ന് വെള്ളാപ്പള്ളി. എസ്എൻഡിപി പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിച്ചത് തന്റെ അറിവോടെയെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സ്ത്രീ പ്രവേശനം വേണ്ട എന്നാണ് എസ്എൻഡിപി നിലപാടെന്ന് അദേഹം വ്യക്തമാക്കി.
അയ്യപ്പന്റെ പ്രശസ്തി ആഗോളതലത്തിലേക്ക് ഉയരുന്നത് ദേവസ്വം ബോർഡിന്റെ ചെറു ക്ഷേത്രങ്ങൾക്ക് നല്ലതാണെന്നും ആചാരം പാലിക്കപ്പെടുമെന്ന് സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കിയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Story Highlights : SNDP will support Global Ayyappa Sangamam says Vellappally Natesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here