Advertisement

പ്രളയബാധിത മേഖലകളിൽ ജപ്തി നിറുത്തി വയ്ക്കാന്‍ നിര്‍ദേശം

February 12, 2019
0 minutes Read

പ്രളയബാധിത മേഖലകളിൽ കാർഷിക കടങ്ങളുടെ ജപ്തി നടപടികൾ നിർത്തി വെയ്ക്കാൻ നിർദേശം. ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അതു മറികടന്നും ജപ്തി നടപടി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. മന്ത്രിസഭയുടേതാണ് തീരുമാനം. സംസ്ഥാന ബാങ്കേഴ്സ് സമിതിയുമായി ഇത് സംസാരിക്കും.

മുൻ കോഴിക്കോട് കലക്ടർ പ്രശാന്ത് നായരെ ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ എംഡിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ. പത്മകുമാറിനെ ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി പകരം. സുധേഷ് കുമാറിനെ നിയമിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top