സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ഒാഡിറ്റ് റിപ്പോർട്ട്

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. ഇത് വ്യക്തമാക്കുന്ന ഒാഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു. റവന്യൂ കമ്മി പൂജ്യമാക്കുകയെന്ന ലക്ഷ്യം വിദൂരമാണ്. നിലവനിലെ റവന്യൂ കമ്മി 6928 കോടിയെന്ന് ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
മൊത്തം ചെലവിന്റെ 19.95 ശതമാനം പെൻഷന് വേണ്ടി ഉപയോഗിച്ചു. 15.13 ശതമാനമാണ് പലിശയിനത്തിലെ ചെലവ്. പെൻഷൻ-പലിശ ചെലവ് സർവകാല റെക്കോർഡിലാണെന്ന് ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് വിനിയോഗത്തിലെ ബിൽ നൽകുന്നതിലും വീഴ്ച സംഭവിച്ചു. രണ്ട് വർഷം മുൻപുള്ള ഫണ്ടിനു പോലും ബിൽ നൽകിയില്ല. രണ്ട് വർഷങ്ങളിലായി സമർപ്പിക്കാനുള്ളത് അൻപത്തിയെട്ട് ബില്ലുകളെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here