‘നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട് ? ശബരിമലയെ വെറുതെ വിട്ടുകൂടെ ?’ : പൃഥ്വിരാജ്

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്. നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെവിട്ടുകൂടെയെന്നും എന്തിനാണ് ബുദ്ധിമുട്ടുണ്ടാകുന്നതെന്നും പൃഥ്വിരാജ് ചോദിക്കുന്നു.
‘ശബരിമല ദർശനത്തിനുപോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് ചോദിച്ചു.
Read More : ‘ചേച്ചി സ്റ്റൂളിൽ കയറിയാണോ നിൽക്കുന്നത്?’ ആരാധകന്റെ കമന്റിന് രസികൻ മറുപടി നൽകി സുപ്രിയ
പ്രായം കൂടുന്തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. മതത്തിൽ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചിരുന്നതിനാൽ ഇപ്പോഴും അത് തുടരുന്നെന്നും പൃഥ്വി പറഞ്ഞു.
Read More : അയ്യപ്പന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു
സ്ത്രീവിരുദ്ധത ശരിയെന്ന തരത്തിൽ അവതരിപ്പിക്കാൻ താൻ തയ്യാറാകില്ലെന്നും പൃഥ്വി പറഞ്ഞു. ‘കഥാപാത്രം സ്ത്രീവിരുദ്ധൻ ആണെങ്കിൽ അയാളുടെ പെരുമാറ്റത്തിലും അതു കാണാൻ സാധിക്കും. പക്ഷേ, അതാണ് ശരിയെന്ന തരത്തിൽ അവതരിപ്പിക്കാൻ ഞാൻ തയ്യാറാകില്ല. അതാണ് ഹീറോയിസം എന്നു സമ്മതിച്ചു തരില്ല. ‘ പൃഥ്വിരാജ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here