Advertisement

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഡൽഹി മെട്രോ സർവീസ് നാളെ മുതൽ പുനഃരാരംഭിക്കും

September 6, 2020
Google News 2 minutes Read

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഡൽഹി മെട്രോ സർവീസ് നാളെ മുതൽ വീണ്ടും പുനഃരാരംഭിക്കും. നിയന്ത്രണങ്ങളോടെ ആരംഭിക്കുന്ന മെട്രോ സർവീസിൽ രോഗലക്ഷണമുള്ളവരെ യാത്രയക്ക് അനുവദിക്കില്ല. സർവീസ് പുനഃരാരംഭിക്കുന്നതിന്റെ തയാറെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായി.

പൊതുഗതാഗത ഘട്ടംഘട്ടമായി തുറക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് നാളെ മുതൽ മുതൽ മെട്രോ വീണ്ടും ആരംഭിക്കുന്നത്. സർവീസ് പുനഃരാരംഭിക്കുന്നുതോടെ ഡൽഹി കൂടുതൽ സജീവമാകും. ലോക്ക്ഡൗണിന് മുൻപ് തന്നെ മാർച്ച് 22 ജനതാ കർഫ്യൂ മുതലാണ് ഡൽഹി മെട്രോ അടഞ്ഞുകിടഞ്ഞത്. എൻട്രി പോയിന്റുകളിൽ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. മാസ്‌ക് നിർബന്ധമാക്കും. സാമൂഹ്യ അകലം ഉറപ്പാക്കും. ഓരോ കോച്ചിലും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും യാത്രക്കുള്ള ടോക്കണുകൾക്ക് പകരം ഡിജിറ്റൽ പണമിടപാടും മെട്രോ കാർഡും പ്രാബല്യത്തിൽ വരുത്തും.

രാവിലെ ഏഴു മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 8 വരെയാകും സർവീസ്. ആദ്യഘട്ടത്തിൽ എല്ലാ സ്റ്റേഷനുകളും തുറക്കില്ല. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്റ്റേഷനുകൾ അടച്ചിടും. നാളെ യെല്ലോ ലൈനും, മറ്റന്നാൾ ബ്ലൂ, പിങ്ക് ലൈനും പിന്നീട് പടിപടിയായി പന്ത്രണ്ടാം തീയതിയോടെ എല്ലാ ലൈനുകളിലും സർവീസ് പുനഃസ്ഥാപിക്കും. കൂടാതെ സെപ്തംബർ 12 മുതൽ 80ൽ അധികം പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. പത്താം തീയതി മുതലായിരിക്കും ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുക.

Story Highlights The Delhi Metro service, which was suspended due to the covid expansion, will resume from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here