Advertisement

വിൽ സ്മിത്ത് മാത്രമോ? ഓസ്‌കാറിൽ നിന്ന് ഇതിന് മുമ്പ് പുറത്താക്കപ്പെട്ട ആളുകൾ…

April 9, 2022
Google News 3 minutes Read

അടുത്തിടെ നടന്ന 94-ാമത് ഓസ്‌കാർ അവാർഡ് വേദിയിൽ വെച്ച് അവതാരകൻ ക്രിസ് റോക്കിനെ തല്ലിയതിന് നടൻ വിൽ സ്മിത്തിനെ ഫിലിം അക്കാദമി 10 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. 10 വർഷത്തേക്ക് അക്കാദമിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും നേരിട്ടും അല്ലാതെയും പങ്കെടുക്കുന്നതിൽ നിന്ന് സ്മിത്തിനെ വിലക്ക് ഏർപ്പെടുത്തിയത്. പക്ഷെ ഈ തീരുമാനം അദ്ദേഹത്തെ ഓസ്കാർ നാമനിർദ്ദേശങ്ങൾക്ക് അയോഗ്യനാക്കുന്നില്ല എന്നും അക്കാദമി വ്യക്തമാക്കി.

തന്റെ ഭാര്യ ജെയ്ഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് റോക്ക് നടത്തിയ തമാശയിൽ പ്രകോപിതനായാണ് സ്മിത്ത് റോക്കിനെ അടിച്ചത്. കാണികളും വേദിയിലെ അതിഥികളും ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷങ്ങൾക്കാണ് ഓസ്കാർ വേദി സാക്ഷ്യം വഹിച്ചത്. അൽപ നേരത്തിന് ശേഷം അദ്ദേഹം മികച്ച നടനുള്ള ഓസ്കാർ അവാർഡും സ്വന്തമാക്കി. അവാർഡ് സ്വീകരിച്ചതിന് ശേഷമുള്ള പ്രസംഗത്തിൽ വിൽസ്മിത്ത് സഹപ്രവർത്തകരോടും അക്കാദമിയോടും ക്ഷമാപണം നടത്തി. കൂടാതെ ഒരു ദിവസത്തിന് ശേഷം പരസ്യമായി റോക്കിനോടും മാപ്പ് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം അക്കാദമിയിൽ നിന്ന് രാജിവെക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

ഒരു അംഗത്തെ പുറത്താക്കാനുള്ള തീരുമാനം അപൂർവമാണെങ്കിലും കേട്ടുകേൾവിയില്ലാത്ത കാര്യമല്ല. വിൽ സ്മിത്തിന് മുമ്പ്, ചുരുക്കം ചില വ്യക്തികളെ മാത്രമേ അക്കാദമിയിൽ നിന്ന് വിലക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടുള്ളൂ. ഓസ്കാറിൽ നിന്ന് ആദ്യം പുറത്താക്കപ്പെട്ടത് ദി ഗോഡ്ഫാദർ രണ്ടാം ഭാഗത്തിലെ നടൻ കാർമൈൻ കാരിഡിയാണ്. ഇൻറർനെറ്റിൽ പ്രചരിപ്പിക്കുന്നതിനായി സ്‌ക്രീനറുകൾ പൈറേറ്റ് ചെയ്‌തതായി കണ്ടെത്തിയതിനാണ് അദ്ദേഹത്തെ അക്കാദമിയിൽ നിന്ന് പുറത്താക്കിയത്. 2004 ലാണ് ഇത് സംഭവിച്ചത്.

Read Also : അടിക്ക് തിരിച്ചടി; വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്

രണ്ടാമതായി പുറത്താക്കിയത് നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈനിനെയാണ്. 2017 അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അതോടെ അക്കാദമിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. അടുത്തതായി പുറത്താക്കിയത് ഹാസ്യനടനും നടനുമായ ബിൽ കോസ്ബിയെയാണ്. 2018 ൽ ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട് ഒരു മാസത്തിന് ശേഷം അദ്ദേഹത്തെ അക്കാദമിയിൽ നിന്ന് പുറത്താക്കി.

കോസ്ബിയെ പുറത്താക്കിയ അതേവർഷം തന്നെയാണ് സംവിധായകൻ റോമൻ പോളാൻസ്കിയും പുറത്താക്കിയത്. ഈ രണ്ട് തീരുമാനങ്ങളും ലൈംഗികാരോപണങ്ങളെ തുടർന്നായിരുന്നു. ഏറ്റവും അവസാനം നടന്ന പുറത്താക്കൽ 2021 ലായിരുന്നു. ഛായാഗ്രാഹകൻ ആദം കിമ്മലിനെയാണ് പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ കണ്ടെത്തലിൽ പുറത്താക്കിയത്.

Story Highlights: Before Will Smith, a list of people who’ve been banned from the Oscars or expelled by the Academy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here