Advertisement

പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ അന്തരിച്ചു

October 18, 2022
Google News 2 minutes Read

പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ കൊച്ചിയില്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവർത്തകരിൽ ഒരാളായി മാറി.

കൊച്ചിയിൽ ‘കിത്തോസ് ആർട്ട്’ എന്ന സ്ഥാപനം ഇളയ മകൻ കമൽ കിത്തോക്കൊപ്പം നടത്തിയിരുന്നു. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. ഭാര്യ ലില്ലി, മൂത്ത മകൻ അനിൽ.

Story Highlights: Malayalam Movie Art Director Kitho Passed Away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here