Advertisement

ട്വിറ്റർ മുൻ സി.ഇ.ഒ പരാഗ് അഗർവാളിന് 4.2 കോടി ഡോളർ നഷ്ടപരിഹാര തുക നൽകേണ്ടി വരും

October 28, 2022
Google News 2 minutes Read

സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ ട്വിറ്റര്‍ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെ ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌ക് പുറത്താക്കിയത്. പരാഗ് അഗർവാ, നഡ് സെഗാള്‍(ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍), വിജയ് ഗഡ്ഡെ(ലീഗല്‍ ഹെഡ്) എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കിയതായാണ് റിപ്പോർട്ട്. ഇതോടെ ട്വിറ്ററിന്റെ സി.ഇ.ഒ. ആയിരുന്ന പരാഗിന് നഷ്ടപരിഹാരമായി വലിയ തുക ട്വിറ്റർ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

ഒരുവര്‍ഷത്തിനുള്ളില്‍ സി.ഇ.ഒ സ്ഥാനത്ത് നിന്ന്‌ മാറ്റിയാല്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളര്‍ അതായത് 3,457,145,328 രൂപ നൽകുമെന്ന് കമ്പനി നൽകിയിരിക്കുന്ന വാഗ്ദാനമെന്നാണ് വിവരം. അഗ്രവാളിന്റെ ഒരു വര്‍ഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി ആനുകൂല്യങ്ങളും മറ്റും കണക്കിലെടുത്താണ് ഈ റിപ്പോര്‍ട്ട്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്ക് ഓഹരിയുടമകള്‍ക്ക് നല്‍കുക എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന പരാഗ് അഗ്രവാള്‍ കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിന്റെ സിഇഒ ആവുന്നത്. 2021 ല്‍ അദ്ദേഹത്തിന് ആകെ ലഭിച്ചത് 3.04 കോടി ഡോളറാണ്.

Story Highlights: Parag Agrawal Expected To Receive $42 Million Following Exit From Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here