Advertisement

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ സ്വകാര്യവല്‍ക്കരണമോ പോംവഴി ? ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം

November 13, 2022
Google News 1 minute Read
Twentyfour YouTube Poll

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ സ്വകാര്യവല്‍ക്കരണമാണോ പോംവഴി എന്ന ചോദ്യത്തിന് ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 56,000 പേര്‍ പങ്കെടുത്ത യൂട്യൂബ് പോളിങ്ങില്‍ 69ശതമാനം പേര്‍ അതെ എന്ന് വോട്ട് രേഖപ്പെടുത്തി. 25 ശതമാനം പ്രേക്ഷകര്‍ അല്ല എന്നും ആറ് ശതമാനം പ്രേക്ഷകര്‍ അഭിപ്രായമില്ല എന്നും രേഖപ്പെടുത്തി.

നിരവധി പ്രേക്ഷകരാണ് പോളിങ്ങിന്റെ കമന്റ് ബോക്‌സില്‍ നിലപാടുകള്‍ വ്യക്തമാക്കിയത്. യൂണിയന്‍ ഭരണം നിര്‍ത്തലാക്കണം. എങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസി രക്ഷപെടൂ എന്ന് ഒട്ടേറെ പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വകാര്യവത്ക്കണം ഒരു പരിഹാരമല്ലെന്നും ആത്മാര്‍ത്ഥമായി തൊഴില്‍ ചെയ്യുന്ന തൊഴിലാളികളും നല്ല മാനേജ്‌മെന്റും ഉണ്ടെങ്കില്‍ കെഎസ്ആര്‍ടിസി രക്ഷപെടുമെന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം.

പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.

Story Highlights: Twentyfour YouTube Poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here