Advertisement

ബീമാപ്പള്ളി ഉറൂസ് ഡിസംബർ 24ന് കൊടിയേറും; തീർത്ഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ

December 1, 2022
Google News 1 minute Read
Beemapally Uroos December 24 2022

ബീമാപ്പള്ളി ഉറൂസ് 24ന് കൊടിയേറി ജനുവരി നാലിന് സമാപിക്കും. ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും. വഴിവിളക്കുകൾ തെളിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കെ.എസ്.ഇ.ബിക്കും കോർപ്പറേഷനും നിർദ്ദേശം നൽകിയിട്ടുണ്ട്. ( Beemapally Uroos December 24 2022 ).

തീർത്ഥാടകർക്കായി ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരും വിവിധ ഉദ്യോ​ഗസ്ഥരും പങ്കെടുത്തു. കൂടുതൽ തീർത്ഥാടകർ എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും സമയബന്ധിതമായി ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും ബീമാപ്പള്ളിയിലേക്കുള്ള ദിശാബോർഡുകൾ സ്ഥാപിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷാകേന്ദ്രം തുറക്കും. പ്രത്യേക ആംബുലൻസ് സൗകര്യവുമുണ്ടാകും. തീർത്ഥാടകരുടെ സൗകര്യാർത്ഥം പൂവാർ, കിഴക്കേകോട്ട, തമ്പാനൂർ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും.

ക്രമസമാധാന പാലനം ഉറപ്പാക്കാൻ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറക്കും. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകളുമുണ്ടാവും.

Story Highlights: Beemapally Uroos December 24 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here