Advertisement

ഗോളാഘോഷത്തിൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെപ്പറ്റി സൂചന; ഇസ്രയേൽ താരം തുർക്കിയിൽ അറസ്റ്റിൽ

January 15, 2024
Google News 2 minutes Read
Israeli Footballer Turkey Arrested Israel Hamas War

ഗോളടിച്ചതിനു ശേഷമുള്ള ആഘോഷത്തിൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെപ്പറ്റി സൂചിപ്പിച്ച ഇസ്രയേൽ ഫുട്ബോൾ താരം തുർക്കിയിൽ അറസ്റ്റിൽ. അൻ്റലിയാസ്പൊർ താരമായ സഗിവ് ജെഹെസ്കയാണ് അറസ്റ്റിലായത്. വെറുപ്പ് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇസ്രയേൽ ദേശീയ ടീമിനായി 8 തവണ കളത്തിലിറങ്ങിയ 28കാരനായ താരത്തെ ക്ലബ് സസ്പൻഡ് ചെയ്തുകഴിഞ്ഞു.

ട്രാബ്സോൺപോർ ക്ലബിനെതിരെ ഗോൾ നേടിക്കഴിഞ്ഞ് ആഘോഷിക്കുമ്പോൾ കയ്യിലെ ബാൻഡേജിലാണ് വിവാദ സന്ദേശം രേഖപ്പെടുത്തിയിരുന്നത്. ’10 ദിവസം, 07/10′ എന്നതായിരുന്നു സന്ദേശം. യുദ്ധം തുടങ്ങി 100 ദിവസമായെന്നും ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു എന്നും അടിച്ചമർത്തപ്പെടുന്ന പലസ്തീനൊപ്പമാണ് തങ്ങൾ എന്നും തുർക്കി പറഞ്ഞു.

Story Highlights: Israeli Footballer Turkey Arrested Israel Hamas War

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here