Advertisement

നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി

March 27, 2024
Google News 2 minutes Read
Actor Siddharth and actress Aditi Rao got married

തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. ഏറെ കാലത്തെ രഹസ്യ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും ഒരുമിച്ച പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.(Actor Siddharth and actress Aditi Rao got married)

വിവാഹം കഴിഞ്ഞെങ്കിലും ദമ്പതികളുടെ വിവാഹച്ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേസമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ചിത്തയാണ് സിദ്ധാര്‍ത്ഥ് അവസാനമായി അഭിനയിച്ച ചിത്രം.

Read Also ഓമനേ…; ആടുജീവിതത്തിലെ പ്രണയഗാനം പുറത്ത്

അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം അദിതിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മിഡിയയില്‍ സിദ്ധാര്‍ത്ഥ് ആശംസാ പോസ്റ്റ് പങ്കുവച്ചിരുന്നു.

Story Highlights : Actor Siddharth and actress Aditi Rao got married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here