Advertisement

’12 വർഷമായി മകളെ കണ്ടിട്ടില്ല’; നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കണമെന്ന് മാതാവ്

April 14, 2024
Google News 2 minutes Read

നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കണമെന്ന് മാതാവ് പ്രേമ കുമാരി കുമാരി. 12 വർഷമായി മകളെ കണ്ടിട്ടില്ലെന്ന് പ്രേം കുമാരി ട്വൻറ്റി ഫോറിനോട് പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായി മാതാവ് യമനിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. 2016 മുതൽ ഇന്ത്യക്കാർക്ക് യമനിലേക്ക് വിസ നൽകുന്നില്ല. ഡൽഹി ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണ് പ്രേം കുമാരി യമനിലേക്ക് പോകാൻ തയാറെടുക്കുന്നത്.

യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ 2020 ലാണ് സനയിലെ വിചാരണ കോടതി നിമിഷ പ്രിയ ടോമി തോമസിന് വധശിക്ഷ വിധിക്കുന്നത്. തുടർന്ന് ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ ഇടപെടലിന്റെ ഭാഗമായി അപ്പീൽ കോടതിയിൽ അപ്പീൽ നൽകുകയും, വധശിക്ഷ ശരിവെച്ചപ്പോൾ തന്നെ വിചാരണ കോടതി വിധി ഭാഗികമായി പരിഷ്കരിച്ച് ബ്ലഡ്‌ മണി എന്ന സാധ്യത നിമിഷക്ക് മുന്നിൽ തുറന്നിടുകയാണ് അപ്പീൽ കോടതി ചെയ്തത്. തുടർന്ന് സൂപ്രീം ജുഡീഷ്യൽ കൗൺസിലും 2023 നവംബറിൽ ഈ വിധി ശരിവെച്ചു.

അപ്പീൽ കോടതി തുറന്നു നൽകിയ ബ്ലഡ്‌ മണി എന്ന സാധ്യത ഉപയോഗപ്പെടുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. സാഹചര്യങ്ങളോട് പോരാടാൻ ചെയ്തുപോയ ഒരു കുറ്റത്തിന്, ശരിയായ നിയമ സഹായം ലഭിക്കാതെ,ആഭ്യന്തര യുദ്ധകാലത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ

Story Highlights : Nimisha Priya: The Indian nurse from Kerala on death row in Yemen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here