Advertisement

കെഫ ഡിസ്ട്രിക്റ്റ് ലീഗിന് ഇന്ന് ദുബായിൽ തുടക്കം

April 26, 2024
Google News 2 minutes Read
Kefa District League starts today in Dubai

കേരള എക്സ്പാറ്റ് ഫുട്ബാൾ അസ്സോസിയേഷൻ (കെഫ) സംഘടിപ്പിക്കുന്ന റാഫ്മോഹ് ബുള്ളിയൻ കേരളാ ഡിസ്ട്രിക്റ്റ് ലീഗ് 11A സൈഡ് ഫുട്ബാൾ ടൂർണ്ണമെന്റിന് ഇന്ന് തുടക്കമാവും. മെയ് 5 വരെ ജയിൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ( ക്ലബ്ബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ദുബായ്) ലാണ് മത്സരം നടക്കുക. കേരളത്തിലെ ജില്ലകൾ തമ്മിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക.

കെ ഡി എൽ രക്ഷാധികാരികളായി ലത്തീഫ് ആലൂർ, ജാഫർ ഒറവങ്കര, ചെയർമാൻ- ഷബീർ മണ്ണാരിൽ, ജനറൽ കൺവീനറായി – സന്തോഷ് കരിവെള്ളൂർ , ഫൈനാൻസ് കൺവീനർ – ബൈജു ജാഫർ, എന്നിവരെ തിരഞ്ഞെടുത്തു കൊണ്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു ഓരോ ജില്ലയെ പ്രധിനിധീകരിച്ച് അതാത് ജില്ലയിലെ പ്രവാസികളായ കളിക്കാർക്ക് പുറമെ ഐ-ലീഗ് , സന്തോഷ് ട്രോഫി, ഐ.എസ്.എൽ കളിക്കാരും ചേരുന്നതോടെ മത്സരങ്ങൾ കൂടുതൽ മികവുറ്റതായി തീരും, ടൂർണ്ണമെന്റ് മീഡിയപാർട്ണറായി ഫ്ലവേഴ്സ് ടിവിയും, റേഡിയോ പാർട്ണറായി ഗോൾഡ് എഫ് എമ്മും കൈകോർക്കുന്നു,കാണികൾക്ക് ഫ്രീ എൻട്രി ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Story Highlights :Kefa District League starts today in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here