അന്തസ്സുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് വിഎസ്

ഇ പി ജയരാജന്റെ രാജി നല്ലതെന്ന് വിഎസ് അച്യുതാനന്ദൻ. യുഡിഎഫിൽനിന്ന് വ്യത്യസ്തമായി അന്തസ്സുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.
ഭരണപരിഷ്കാരകമ്മീഷന്റെ ആദ്യയോഗം വിഎസിന്റെ വസതിയായ കവഡിയാർ ഹൗസിൽ ചേരുന്നതിന് മുന്നോടിയായാണ് വിഎസ് മാധ്യമങ്ങളോട് സംസാരിച്ചത്.
ഇതിന് മുമ്പുള്ള അഴിമതിക്കാരെ സംബന്ധിച്ച് തീരുമാനങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായിട്ടും എന്താണുണ്ടായത്. ഇത് അന്തസായിട്ട് രാജിവെച്ച് ഒഴിഞ്ഞില്ലേ. എന്താണ് ആ ഡിഫറൻസ് നിങ്ങൾ മനസ്സിലാക്കാത്തതെന്ന് വിഎസ് മാധ്യമങ്ങളോടായി ചോദിച്ചു.
മാധ്യമ പ്രവർത്തകർ കൂടുതൽ ചോദ്യങ്ങളിലേക്ക് കടന്നതോടെ ഇത് കമ്മീഷൻ യോഗം നടക്കുന്ന സ്ഥലമാണെന്നും കൂടുതൽ പ്രതികരണം പിന്നീടാവാമെന്നും പറഞ്ഞ് വിഎസ് പിന്മാറി.
ബന്ധുനിയമന വിവാദത്തിൽപ്പെട്ട ഇ പി ജയരാജൻ ഇന്ന് ചേർന്ന പാർട്ടി സെക്രട്ടേറിയേറ്റ് യോഗത്തിൽ രാജിവെക്കാൻ അനുവാദം തേടുകയായിരുന്നു. ഇതോടെ ജയരാജന്റെ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു.
V S Achuthananthan, E P JAyarajan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here