പുരസ്‌കാര തിളക്കത്തില്‍ വടക്കുംനാഥന്‍.

യുനെസ്‌കൊ പൈതൃക പുരസ്‌കാരം തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്. എഷ്യ-പസഫിക് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പുരസ്‌കാരങ്ങളില്‍ സുപ്രധാനമായ അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ആണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇത് അഞ്ചാം തവണയാണ് യുനെസ്‌കോ പൈതൃക പുരസ്‌കാരം എത്തുന്നത്. കേരളത്തില്‍ ആദ്യവും.
12 വര്‍ഷമായി ക്ഷേത്രത്തില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. പുനരുദ്ധാരണം നടത്തുമ്പോളും പാരമ്പര്യ ഘടകള്‍ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞു എന്നത് മികവായി. സിമന്റ് ഉപയോഗിക്കാതെ പരമ്പരാഗത കുമ്മായം, നീറ്റുകക്ക എന്നിവയില്‍ കടുക്ക, ശര്‍ക്കര എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് ഇതിനായി ഉപയോഗിച്ചത്.
മുംബൈയിലെ ജെ.എന്‍. പെറിറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പൂണെയിലെ പാര്‍വ്വതി നന്ദന്‍ ഗണപതി ക്ഷേത്രം എന്നിവയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ ലഭിച്ച മറ്റ് ഇന്ത്യന്‍ പൈതൃക കേന്ദ്രങ്ങള്‍. യുനെസ്‌കൊ മെറിറ്റ് അവാര്‍ഡ് ലാവോസിലെ സിങ് തോങ് ക്ഷേത്രത്തിനാണ്. ഏഷ്യന്‍ രാജ്യമായ ലാവോസിന് ഇത് ആദ്യമായാണ് പുരസ്‌കാരം ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here