സ്പീക്കര്‍ സഭയിലേക്ക് തിരിച്ചെത്തി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് സഭയില്‍നിന്ന് വിട്ട് നിന്ന സ്പീക്കര്‍ എന്‍. ശക്തന്‍ നാലര മണിക്കൂറിന് ശേഷം സഭയിലേക്ക് തിരിച്ചെത്തി. ഇന്നലെ ബില്‍ അവതരിപ്പിക്കുന്നതിനിടെ സ്പീക്കറെ ‘ദോശ ചുടുന്നതുപോലെ ബില്‍ പാസാക്കരുതെ’ന്ന് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍ ഓഫീസില്‍ എത്തിയിട്ടും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്നത്. പകരം ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭ നിയന്ത്രിച്ചത്.
സ്പീക്കറുടെ പ്രതിഷേധം മനസിലാക്കി കെ.സി. ജോസഫ് അടക്കമുള്ള മന്ത്രിമാര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ആഭ്യന്തര മന്ത്രി ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് നാലര മണിക്കൂറുകള്‍ക്ക് ശേഷം സ്പീക്കര്‍ എന്‍.ശക്തന്‍ സഭയില്‍ എത്തിയത്.
ഇന്നലെ പ്രവാസകാര്യ ബില്‍ പാസാക്കുന്നതിനിടയിലാണ് സംഭവത്തിനിടയായ സാഹചര്യം ഉണ്ടായത്. എന്‍. എ. നെല്ലിക്കുന്ന് സംസാരിക്കുന്നതിനിടെ സ്പീക്കര്‍ പെട്ടന്ന് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ദോശ ചുടുന്നതുപോലെ ബില്‍ പാസാക്കരുതെന്ന് ചെന്നിത്തല പറഞ്ഞത്. ബില്‍ പാസാക്കുന്നതിന് സഭയില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്നും സമയമില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉള്ളതിനാലാണ് നേരത്തെ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞ സ്പീക്കറോട് എങ്കില്‍ ബില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ടു. എങ്കില്‍ നെല്ലിക്കുന്ന് ഇഷ്ടംപോലെ സംസാരിച്ചോട്ടെ എന്ന് പറഞ്ഞ സ്പീക്കര്‍ പിന്നീട് ചര്‍ച്ചയില്‍ പങ്കെടുക്കാതെ നിശബ്ദനായി. ഇതിന്റെ ബാക്കിയായാണ് അദ്ദേഹം ഇന്ന് പ്രതിഷേധിച്ച് ഡയസില്‍നിന്ന് വിട്ട് നിന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here