ഗായികയായി മഞ്ജു വീണ്ടും.

ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്ന ‘ജോ ആന്റ് ദ ബോയ്’ -യില്‍ നായികയായി മാത്രമല്ല ഗായികയായും മഞ്ജു വാര്യരുടെ താരത്തിളക്കം. ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ തിളങ്ങുന്ന ബാലതാരം സനൂപും, മഞ്ജുവും ഒരുമിച്ചുള്ള ഗാനരംഗത്തിലാണ് താരത്തിന്റെ ആലാപനം.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ ഈണം പകര്‍ന്ന ഗാനമാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തിന് വേണ്ടി പാടിയത്. ഇത് മഞ്ജുവിന്റെ രണ്ടാമത്തെ ഗാനമാണ്. ഇതിനു മുമ്പും മഞ്ജു പാടിയിട്ടുണ്ട്. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ “ചെമ്പഴുക്ക ചെമ്പഴുക്ക ചക്കര ചെമ്പഴുക്ക” എന്ന് തുടങ്ങുന്ന വരികളാണ് മഞ്ജു ആദ്യമായി പാടി ആഭിനയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here