Advertisement

ഇനി കുമ്മനം നയിക്കും.

December 18, 2015
0 minutes Read

ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ ഇനി കുമ്മനം നയിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ തെരെഞ്ഞൈടുത്തു. കുമ്മനം ഇന്നുതന്നെ ചുമതലയേല്‍ക്കും. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാണ് കുമ്മനത്തിന്റെ പേര് പ്രഖ്യാപിച്ചത്. നിലവില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജെനറല്‍ സെക്രട്ടറിയാണ് കുമ്മനം.

ഹിന്ദു ഐക്യം ഉറപ്പിക്കുകയാണ് ആര്‍.എസ്.എസ്. പ്രചാരകന്‍ കൂടിയായ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനായി തെരെഞ്ഞെടുക്കുന്നതിലൂടെ ദേശീയ നേതൃത്വം മുന്നില്‍ കാണുന്നത്. പാര്‍ടി പ്രവര്‍ത്തകന്‍ എന്നതിലുപരി ജന സമ്മതനാണ് കുമ്മനം. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ ശക്തമായ ഇടപെടലുകളുമായി കുമ്മനവും ഉണ്ടായിരുന്നു.

കോട്ടയത്തെ കുമ്മനത്താണ് ജനനം. 1987 ല്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി. തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് രണ്ടാമതെത്തി. ഹൈന്ദവ സംഘടനകളെ ഒരുമിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ബാലസദനം മുതല്‍ ക്ഷേത്രസംരക്ഷണ സമിതി വരെ കുമ്മനത്തിന് കീഴില്‍ ഭദ്രമായിരുന്നു.

ഭാവിയില്‍ പല ഹൈന്ദവ സംഘടനകളേയും ബി.ഡി.ജെ.എസ് പോലുള്ള പാര്‍ടികളേയും ഉള്‍പ്പെടുത്തിയുള്ള മൂന്നാം മുന്നണിയാണ് ലക്ഷ്യം എന്നിരിക്കെ കുമ്മനത്തിന്റെ നേതൃപാഠവം വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. നേതൃത്വം.

മൂന്നാം മുന്നണി ശിവന്റെ തൃക്കണ്ണുപോലെയാകും എന്ന് തൃശ്ശൂരില്‍ നടന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു. വി.മുരളീധരനെ തെരെഞ്ഞെടുപ്പ് കണ്‍വീനറായും തെരെഞ്ഞെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top