Advertisement

അഗതികളുടെ അമ്മയ്ക്ക് വിശുദ്ധ പദവി.

December 19, 2015
0 minutes Read

“നിങ്ങള്‍ ആളുകളെ വിധിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ സ്‌നേഹിക്കാന്‍ മറക്കുന്നു” എന്ന മദര്‍ തെരേസയുടെ വാക്കുകളിലുണ്ട് ആ അമ്മയുടെ ലോകത്തോടുള്ള സ്‌നേഹം. സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും മാത്രം അറിയാവുന്ന വാഴ്ത്തപ്പെട്ടവളായ അമ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്ന രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തിയും ഫ്രാന്‍സിസ് മാര്‍മാപ്പ അംഗീകരിച്ചതോടെ അഗതികളുടെ അമ്മയെ വിശുദ്ധയായി പ്രഖ്യാപിയ്ക്കും. സെപ്തംബര്‍ നാലിനായിരിക്കും പ്രഖ്യാപനം.

വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ 2 അത്ഭുത പ്രവര്‍ത്തികള്‍ വേണം. ആദ്യ അത്ഭുതം അംഗീകരിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തിയും അംഗീകരിച്ചതോടെയാണ് അമ്മ വിശുദ്ധ പദവിയിലേക്ക് ഉയരുന്നത്. ബംഗാളി യുവതി മോണിക്ക ബസ്രയുടെ വയറ്റിലെ മുഴ മാറിയെന്ന അത്ഭുത പ്രവര്‍ത്തി അംഗീകരിച്ചതോടെ 2003 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

2008 ല്‍ അമ്മയുടെ മാധ്യസ്ഥതയില്‍ ബ്രസീല്‍ സ്വദേശിയുടെ തലച്ചോറിലെ ഒന്നിലേറെ മുഴകള്‍ സുഖപ്പെട്ടു എന്നതാണ് രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തി. വത്തിക്കാന്റെ കോണ്‍ഗ്രികേഷന്‍ ഫോര്‍ കോസസ് ഓഫ് ദ സെയ്ന്റ്‌സ് ആണ് വിശുദ്ധരുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ വിശകലനം ചെയ്യുന്ന വിദഗ്ധ സമിതി. ഈ സമിതിയാണ് അമ്മയുടെ അത്ഭുത പ്രവര്‍ത്തി വിശകലനം ചെയ്തത്.

കരുണയുടെ വര്‍ഷം ആചരിക്കുന്ന 2016 ലെ സെപ്തംബര്‍ 4 മദര്‍ തെരേസയുടെ സ്മരണയ്ക്കായി സഭ മാറ്റി വെച്ചിരിക്കുകയാണ്. ആ ദിവസംതന്നെ അമ്മയെ വിശുദ്ധയായ് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

1910 ഓഗസ്റ്റ് 26 ന് മാസിഡോണിയയിലെ സ്‌കോപ്ജില്‍ ആണ് മദര്‍ തെരേസ എന്ന ആഗ്നസ് ജനിച്ചത്. എന്നാല്‍ ജീവിതത്തിന്റെ ഏറിയ പങ്കും അമ്മ ചെലവഴിച്ചത് കൊല്‍ക്കത്തയിലെ അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടിയാണ്. സമൂഹത്താല്‍ അകറ്റി നിര്‍ത്തപ്പെടുന്ന അശരണര്‍ക്കും അഗതികള്‍ക്കും മാറാരോഗികള്‍ക്കുമായി മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിക്കുകയും ചെയ്തു. 1979 ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചു. പത്മശ്രീ ഭാരത രത്‌ന ബഹുമതികള്‍ നല്‍കി ഇന്ത്യ ഗവണ്‍മെന്റും അമ്മയെ ആദരിച്ചു. 1997 സെപ്തംബറില്‍ ആയിരുന്നു അന്ത്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top