സോണിയയും രാഹുലും കോടതിയിലേക്ക്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി പാട്യാല ഹൈക്കോടതിയില്‍ ഇന്ന്
ഹാജരാകും. ഇരുവരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍സ് ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹമണ്യം സ്വാമി നല്‍കിയ കേസാണ് ഇരുവരോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെടാന്‍ കാരണം.
കപില്‍ സിബില്‍, അഭിഷേക് സിംഗ്വി തുടങ്ങിയവരാണ് കേസ് വാദിക്കുക. കേസില്‍ ജാമ്യം എടുക്കാതെ ജയിലില്‍ പോകാന്‍ ആദ്യം സോണിയ തീരുമാനിച്ചിരുന്നെങ്കിലും ഇത് ശരിയായ നടപടിയല്ലെന്ന മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തെ തുടര്‍ന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു. അതിനാല്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയേക്കും. കോടതി പരിസരത്ത് ഡല്‍ഹി പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here