മോഡി ഇന്ത്യയില്‍ തിരിച്ചെത്തി.

റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം അപ്രതീക്ഷിതമായി പാക് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ തിരിച്ചെത്തി. മോഡിയുടെ സന്ദര്‍ശനത്തെ ശുഭ സൂചനയായി കാണുന്നതായാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്. തന്നെ നേരിട്ട് സ്വീകരിച്ചതിന് മോഡി നവാസ് ഷെരീഫിന് ട്വീറ്ററിലൂടെ നന്ദി പറഞ്ഞു.
മോഡിയുടെ അപ്രതീക്ഷിത യാത്രയെ സമാനതകളില്ലാത്ത നയതന്ത്ര നീക്കമെന്നാണ് ബിജെപി വിലയിരുത്തിയത്. എന്നാല്‍ ഇത് രാജ്യത്തിന് വേണ്ടിയല്ലെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. ഇത് മുമ്പേ തയ്യാറാക്കിയ തിരക്കഥയാണെന്നും മോഡി വിരോദികള്‍ വിമര്‍ശിച്ചു.
ലാഹോര്‍ വിമാനത്താവളത്തില്‍ നവാസ് ഷെരീഫ് നേരിട്ടാണ് മോഡിയെ സ്വീകരിച്ചത്. ഷെരീഫിന്റെ ജന്മ ദിനം കൂടിയായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ ലാഹോറിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നേരത്തെ ഷെരീഫിനെ വിളിച്ച് ജന്മദിനാശംസകള്‍ അറിയിച്ച മോഡി ശേഷമാണ് അപ്രതീക്ഷിത സന്ദര്‍ശനത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ട്വീറ്ററിലൂടെ അറിയിച്ചത്.
സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 2016 ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കം. അടല്‍ബിഹാരി വാജ്‌പേയിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. 12 വര്‍ഷം മുമ്പായിരുന്നു വാജ്‌പേയിയുടെ സന്ദര്‍ശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here