സാഫ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് വിജയം.

ഇന്നലെ നടന്ന സാഫ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഡല്‍ഹി ഡൈനാമോസ് സ്‌ട്രൈക്കര്‍ റോബിന്‍ സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഇരട്ട ഗോള്‍ സ്വന്തമാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 51, 73 മിനുട്ടുകളിലായിരുന്നു ഈ ഗോളുകള്‍.
ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ച ആത്മ വിശ്വാസത്തോടെ കളിക്കാനിറങ്ങിയ ശ്രീലങ്കയ്ക്ക് പക്ഷേ ഗോള്‍ നേടാനിയില്ല. നല്ല അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാനാകാതെ ആദ്യ പകുതിയില്‍ ഇന്ത്യയും ഒന്ന് പതറിയെങ്കിലും റോബിന്റെ ഗോളുകള്‍ ഇന്ത്യയ്ക്ക് തുണയായി. ഇന്ത്യന്‍ ഗോളിയ്ക്ക് കാഴ്ചക്കാരന്റെ റോളുമാത്രമായിരുന്നു കളിയില്‍.
27 ന് ഇന്ത്യ നേപ്പാളിനെ നേരിടും. ഇന്ന് മാലിദ്വീപ് ബംഗ്ലാദേശിനേയും അഫ്ഗാനിസ്ഥാന്‍ ഭൂട്ടാനെയും നേരിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here