സുനാമി തിരമാലകളുടെ ഓര്‍മ്മയ്ക്ക് 11 വയസ്സ്

ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ സുനാമി ദുരന്തത്തിന് 11 വയസ്സ്. കഴിഞ്ഞ 12 വര്‍ഷമായി ഈ ദുരിതത്തിന്റെ ശേഷിപ്പുകള്‍ ഏറ്റുവാങ്ങി അനേകര്‍ ഇന്നും ജീവിക്കുന്നു. 2014 ഡിസംബര്‍ 26 ന് ഇന്ത്യോന്യേഷ്യയിലെ സുമാത്ര ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വന്‍ ദുരന്തമായി ഭവിച്ചത്. ഇന്തോന്യേഷ്യയിലായിരുന്നു സുനാമി ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടതും.
നൂറ്റാണ്ടിന്റെതന്നെ ഏറ്റവും വലിയ വിപത്തില്‍ പൊലിഞ്ഞത് രണ്ടരലക്ഷത്തിലധികം ജീവനുകള്‍. ഇന്ത്യോന്യേഷ്യയില്‍ മാത്രം മരിച്ചത് 1,6400 പേര്‍. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവയാണ് നാശനഷ്ടം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്ന മറ്റ് രാജ്യങ്ങള്‍.
നിമിഷ നേരംകൊണ്ട് 14 രാജ്യതീരങ്ങളെ വിഴുങ്ങിയ ഭീമന്‍ തിരമാല ഇന്നും പേടി സ്വപ്‌നമാണ്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ്, സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിവ് നല്‍കും മുമ്പ് ഒരായുസ്സിന്റെ മുഴുവന്‍ സമ്പാദ്യവും പ്രിയ്യപ്പെട്ടവരുടെ ജീവനും കടല്‍ കവര്‍ന്നു. ഇന്ത്യയില്‍ കേരളം, മിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലായിരുന്നു സുനാമി ആഞ്ഞടിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here