ഇസ്ലാമിക് സ്‌റ്റേറ്റില്‍ 4 മലയാളികള്‍.

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ 4 മലയാളികളടക്കം 23 ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. സിറിയ, ഇറാഖ് മേഖലയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്ന 3 പേരെ തെലങ്കാനയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് മലയാളികള്‍ അടക്കമുള്ള 23 ഇന്ത്യക്കാരെക്കുറിച്ചും മറ്റ് സുപ്രധാന വിവരങ്ങളും ലഭിച്ചത്.
4 മലയാളികളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. കേരളം, തമിഴ്‌നാട്, കര്‍ണാടക തെലങ്കാന, ഹൈദരാബാദ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് ഈ 23 പേര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് 17 പേരാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ ഹുദാ റഹീം ആണ് ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന 4 മലയാളികളില്‍ ഒരാളായ വനിത. കണ്ണൂര്‍ സ്വദേശികളായ റിഷാല്‍, ഇര്‍ഫാന്‍ ഇഖ്ബാല്‍, കോഴിക്കോട് സ്വദേശിയായ റിയാസുര്‍ റഹ്മാന്‍ എന്നിവരാണ് മറ്റ് 3 പേര്‍.
ഇന്ത്യയില്‍നിന്നുള്ള 16 ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ ഇതിനോടകം കൊല്ലപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here