രാഹുലിന്റെ അധ്യക്ഷ സ്ഥാനം വീണ്ടും ചര്‍ച്ചയാകുന്നു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ സാധ്യത. നിലവിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ് രാഹുല്‍. വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ രാഹുലിനെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങും.
അസം തെരെഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ സ്ഥാനമേല്‍ക്കണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. സോണിയ നേരിട്ട് രാഹുലിനോട് പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെന്നാണ് സൂചന. രാഹുല്‍ അധ്യക്ഷ പദവി സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഹൈക്കമാന്റ് വൃത്തങ്ങള്‍ പറയുന്നു.
നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാഗാന്ധിയുടെ അനാരോഗ്യമാണ് പുതിയ അധ്യക്ഷനെ തെരെഞ്ഞെടുക്കാന്‍ കാരണം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സോണിയ.
ഡിസംബര്‍ 27 നാണ് അവധിക്കാലം ചെലവഴിക്കാന്‍ രാഹുല്‍ യൂറോപ്പിലേക്ക് പോയത് ജനുവരി 8 ന് മടങ്ങിയെത്തും. റ്റ്വിറ്ററിലൂടെ അറിയിച്ചതിന് ശേഷമായിരുന്നു യാത്ര.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here