തിരുനെല്‍വേലിയില്‍ ബസ് അപകടം.10 മരണം. മരിച്ചവരില്‍ മലയാളികളും.

തമിഴ്‌നാട്ടിലെ നിരുനല്‍വേലിയില്‍ ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറ വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പുതുച്ചേരിയിലെ കാരയ്ക്കലില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യൂണിവേഴ്‌സല്‍ എന്ന ലക്ഷ്വറി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരില്‍ 3 മലയാളികളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം കൊച്ചുതുറ സ്വദേശി ലിയോയുടെ മകന്‍ സുജിന്‍(6), കൊല്ലം സ്വദേശിനി നേരി നിഷ (30), മകള്‍ ആള്‍ട്രോയ് (5) എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികല്‍. തിരിച്ചറിഞ്ഞ മറ്റുള്ളവരില്‍ 2 പേര്‍ ഗുജ്‌റാത്ത് സ്വദേശികളും രണ്ട് പേര്‍ കന്യാകുമാരി സ്വദേശികളുമാണ്. മരിച്ചവരില്‍ കൂടുതലും മലയാളികളാണെന്ന് അഗസ്തീശ്വരം തഹസില്‍ദാര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരെയും തിരിച്ചറിയാത്തതിനാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തലകീഴായി മറിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. 38 പേരുണ്ടായിരുന്ന ബസ്സില്‍ 14 പേര്‍ മലയാളികളായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ 10 ആംബുലന്‍സുകള്‍ അയച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് എഡിഎമ്മിന്റഎ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെയും നാഗര്‍കോവിലിലേക്ക് അയച്ചതായി ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here