മാവോയുടെ പ്രതിമ പൊളിച്ച് നീക്കി.

കോടികള്‍ മുടക്കി നിര്‍മ്മിച്ച ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകന്‍ മാവോ സെ തുങ്ങിന്റെ പ്രതിമ പൊളിച്ച് നീക്കി. അധികൃതരുടെ അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് പ്രതിമ പൊളിച്ച് നീക്കിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വര്‍ണ നിറമുള്ള മാവോ പ്രതിമ പൂര്‍ത്തിയാക്കിയത്. 4.6 ലക്ഷം ഡോളറാണ് സ്വര്‍ണ നിറത്തിലുള്ള പ്രതിമ നിര്മ്മിക്കന് ചെലവായത്.ഇന്ത്യയ്ക്ക് അഭിമുഖമായി, സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് മാവോ ഇരിക്കുന്ന രീതിയിലുള്ള ഈ കുറ്റന്‍ പ്രതിമയുടെ നിര്‍മ്മാണം.
ചൈന ഹൈനാന്‍ പ്രൊവിന്‍സിലെ ടോങ്സു കൗണ്ടിലാണ് 37 മീറ്ററോളം ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരുന്നത്. 25 വര്‍ഷം ചൈനയെ ഭരിച്ച കമ്യൂണിസ്റ്റ് നേതാവിന്റെ ഓര്‍മ്മയ്ക്കാണ് പ്രതിമ നിര്‍മ്മിച്ചത്. മതിയായ ചര്‍ച്ച നടത്താതെ പ്രതിമ പൊളിച്ചത് പ്രതിഷേധങ്ങളും ഉയര്‍ത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here