Advertisement

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ നിന്ന് അവധിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ നിലപാട്; രണ്ട് കാരണങ്ങള്‍ ഊന്നിപ്പറഞ്ഞ് പ്രതിരോധിക്കാന്‍ എ ഗ്രൂപ്പ്

4 hours ago
Google News 3 minutes Read
conflict in congress about rahul mamkoottathil participating in assembly meeting

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ വലിയ വിഭാഗം നേതാക്കളുടെയും അഭിപ്രായം. എ ഗ്രൂപ്പ് രാഹുലിന് സംരക്ഷണം ഒരുക്കണമെന്നും അവകാശപ്പെടുന്നു. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. (conflict in congress about rahul mamkoottathil participating in assembly meeting)

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ വിഷയങ്ങള്‍ ഉണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്താല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തില്‍ ആവുന്ന സാഹചര്യമുണ്ടെന്നാണ് വി.ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സഭാ സമ്മേളനത്തിന് തൊട്ടു മുന്‍പ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

Read Also: ‘ഇന്ത്യയുമായുള്ള ബന്ധം എപ്പോഴും സ്‌പെഷ്യല്‍, മോദി ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല’; നിലപാട് മയപ്പെടുത്തി ട്രംപ്

പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടാണ് രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പരസ്യമായ പ്രഖ്യാപിച്ചത്. രാഹുല്‍ സഭയില്‍ വരുന്നത് വിലക്കാനാകില്ലെന്നതായിരുന്നു കെപിസിസി പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ച നിലപാട്. ഇതിനോട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യോജിക്കുന്നു. ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഇപ്പോഴും സഭയിലുണ്ടെന്നും രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയിട്ടില്ലല്ലോ എന്നുമുള്ള രണ്ട് ന്യായങ്ങള്‍ ഉന്നയിച്ചാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സഭയിലേക്കുള്ള രാഹുലിന്റെ വരവിനെ പിന്തുണയ്ക്കുന്നത്.

Story Highlights : conflict in congress about rahul mamkoottathil participating in assembly meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here