ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെ എന്ന് സുപ്രീം കോടതി.

ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടെ എന്ന് സുപ്രീം കോടതി. ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകള്‍ക്ക് ശബരിമലയില്‍ എങ്ങനെ പ്രവേശനം നിഷേധിക്കാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു. യങ് ലോയേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
10 മുതല്‍ 50 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമല സന്നിധാനത്ത് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനപരമായ നടപടിയാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നും ഹരജിയില്‍ പറയുന്നു.
1500 വര്‍ഷങ്ങള്‍ക്ക മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടാകില്ലേ എന്നും പൊതു സ്വത്തായ ക്ഷേത്രത്തില്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് എന്നും കോടതി ചോദിച്ചു. പൊതു ക്ഷേത്രം ആയതുകൊണ്ട് എല്ലാവര്ക്കും ഒരുപോലെ ആരാധന നടത്താന്‍ കഴിയണം. ഇന്ത്യന്‍ ഭരണഘടന പ്രകാരം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാനാകില്ലെന്നും കോടതി പറഞ്ഞു.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തെ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അനുകൂലിച്ചിരുന്നു. 2006 ല്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹരജിയെ പിന്തുണച്ച് 2008 ലാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഈ സത്യവാങ്മൂലത്തിന് പകരം പുതിയ സത്യവാങ്മൂലം നല്കാന് കോടതി സര്‍ക്കാറിന് അനുമതി നല്കി. ഇരു സത്യവാങ്മൂലങ്ങളും കോടതി പരിഗണിക്കും.
41 ദിവസത്തെ കഠിന വ്രതം അനുഷ്ടിച്ചാണ് ശബരിമല ദര്‍ശനം നടത്തേണ്ടത്. സ്ത്രീകള്‍ക്ക് ഇത്രയും ദിവസം വ്രതമെടുക്കാനാകില്ല എന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ആഭിഭാഷകന് കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് വരുന്ന തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here