ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ ഹൈക്കോടതി വിമര്‍ശിച്ചു. മന്ത്രി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നാല്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് ബാധ്യതയില്ലെയെന്ന് കോടതി ചോദിച്ചു. ജനങ്ങള്‍ക്ക് സത്യമറിയാനുള്ള അവകാശമുണ്ട്. വിജിലന്‍സ് ഫലപ്രധമല്ലെന്നും അന്വേഷണത്തിനായി മറ്റൊരു സംവിധാനം ആലോചിക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു.
കേരളത്തില്‍ വിജിലന്‍സ് ഉണ്ടോ എന്നു ചോദിച്ച ജസ്റ്റിസ് ബി.കമാല്‍ പാഷ വിജിലന്‍സ് വിജിലന്റ് അല്ലെന്നും അഭിപ്രായപ്പെട്ടു. വിജിലെന്‍സിന് പകരം മറ്റൊരു സംവിധാനം നോക്കേണ്ടി വരുമെന്നും കമാല്‍ പാഷ പറഞ്ഞു. കോഴ ആരോപണം ഉന്നയിച്ചതിന് മന്ത്രി കെ.ബാബു നല്‍കിയ ക്രിമിനല്‍ മാന നഷ്ടക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബിജു രമേശ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്.
കെ.ബാബുവിനെതിരെയുള്ള ബിജു രമേശിന്റെ രഹസ്യമൊഴി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
കെ. ബാബുവിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. കെ.ബാബുവിനെതിരെ എറണാകുളം റേഞ്ച് ഡി.വൈ.എസ്.പി. എം.എന്‍.രമേശ് പ്രഥമിക അന്വേഷണം നടത്തിയെന്നും എഫ്.ഐ.ആര്‍. റെജിസ്റ്റര്‍ ചെയ്യാന്‍ തക്കതായ തെളിവൊന്നും ലഭിച്ചില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി സത്യവാങ്മൂലത്തില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here