കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്ന്.

കേരളം കാത്തിരുന്ന കൊച്ചി മെട്രോ ട്രയിനിന്റെ പരീക്ഷണ ഓട്ടത്തിന് ഇന്ന് ഔദ്ദ്യോഗിക തുടക്കം. രാവിലെ 10 ന് ആലുവ മുട്ടം യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്യും. 900 മീറ്റര്‍ ട്രാക്കില്‍ മണിക്കൂറില്‍ 5 കിലോറ്റില്‍ വേഗതയിലായിരിക്കും കൊച്ചി മെട്രോ ട്രയിനിന്റെ പരീക്ഷണ ഓട്ടം.
എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയ മെട്രോ ട്രയിനിന്റെ പൂര്‍ണ്ണ രൂപമാണ് പരീക്ഷണ ഓട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ലോകോ പൈലറ്റ് ഇല്ലാത്ത മെട്രോയാണ് തയ്യാറാക്കിയിരിക്കുന്നതെങ്കിലും പൈലറ്റിനെ വെച്ചായിരിക്കും പരീക്ഷണ ഓട്ടം.
ആലുവ മുതല്‍ പത്തടിപ്പാലം വരെയും പിന്നീട് ഇടപ്പള്ളി വരെയും നീട്ടും. തുടര്‍ന്ന് റയില്‍വേ സുരക്ഷാ അതോറിറ്റി കമ്മീഷണര്‍ ജൂണിലെത്തി അനുമതി പത്രം നല്‍കിയ ശേഷമായിരിക്കും മെട്രോ റെയില്‍ സര്‍വ്വീസ് തുടങ്ങുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here